പതിവുചോദ്യങ്ങൾ
ഇൻഡസ് ആപ്പ്സ്റ്റോർ ഡൗൺലോഡ് ചെയ്യാൻ സുരക്ഷിതമാണോ?
അതെ! ഇൻഡസ് ആപ്പ്സ്റ്റോർ ഡൗൺലോഡ് ചെയ്യാൻ പൂർണ്ണമായും സുരക്ഷിതമാണ്. ആപ്പ് സ്‌റ്റോർ സ്‌പെയ്‌സിൽ ഒരു ദശാബ്ദത്തിലേറെ അനുഭവപരിചയമുള്ള ഫോൺപേ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിൽ നിർമ്മിച്ച ആപ്പാണ് ഇൻഡസ് ആപ്പ്സ്റ്റോർ.
ഇൻഡസ് ആപ്പ്സ്റ്റോർ എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
indusappstore.com എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ഇൻഡസ് ആപ്പ്സ്റ്റോർ എന്ന ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് ആപ്പ്സ്റ്റോർ ഡൗൺലോഡ് ചെയ്യാനാകും. നിങ്ങളുടെ മൊബൈലിലേക്ക് APK ഫയൽ ഡൗൺലോഡ് ചെയ്യപ്പെടും, അത് തുറന്ന് ഇൻസ്റ്റാൾ ചെയ്യാൻ സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക. പകരമായി, നിങ്ങളുടെ വെബ് ബ്രൗസറിൽ indusappstore.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ലിങ്ക് ലഭിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യുകയോ മൊബൈൽ നമ്പർ നൽകുകയോ ചെയ്യാം.
ഏതൊക്കെ പ്ലാറ്റ്ഫോമുകളിൽ എനിക്ക് ഇൻഡസ് ആപ്പ്സ്റ്റോർ ഉപയോഗിക്കാനാകും?
ആൻഡ്രോയിഡ് ഒഎസ് 8-ും അതിനുമുകളിലുമുള്ള എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങൾക്കും ഉപയോഗിക്കാൻ ഇൻഡസ് ആപ്പ്സ്റ്റോർ ലഭ്യമാണ്.
ഇൻഡസ് ആപ്പ്സ്റ്റോറിൽ നിന്ന് എനിക്ക് എങ്ങനെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം?
ഇൻഡസ് ആപ്പ്സ്റ്റോർ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇൻഡസ് ആപ്പ്സ്റ്റോറിന് അനുമതി നൽകുക, നിങ്ങൾക്ക് ഇഷ്ടപ്പെട്ട എല്ലാ ആപ്പുകളും ബ്രൗസുചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ഇൻഡസ് ആപ്പ്സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ നിന്ന് എന്തെങ്കിലും വൈറസുകളോ മാൽവെയറോ ഉണ്ടാകുമോ?
ഇൻഡസ് ആപ്പ്സ്റ്റോറിലെ ഓരോ ആപ്പും ആന്റിവൈറസ്, സൈബർ സുരക്ഷാ വിദഗ്ധരുടെ 7-ഘട്ട സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ലഭ്യമാക്കുന്നത്.